ഹരിത വിവാദം; എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി ഷൈജലിനെ സ്ഥാനത്ത് നിന്ന് നീക്കി

f

വയനാട്ഹരിത വിവാദവുമായി ബന്ധപ്പെട്ട് എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റിനെ എല്ലാ പദവികളില്‍ നിന്നും നീക്കി. ലീഗ് സംസ്ഥാന കമ്മിറ്റിയുടേതാണ് നടപടി. അച്ചടക്ക ലംഘനം നടത്തിയതിനാണ് നടപടിയെന്നാണ് മുസ്ലിം ലീഗിന്റെ വിശദീകരണം.

ഹരിതയുടെ പരാതി കൈകാര്യം ചെയ്ത് വഷളാക്കിയത് പിഎംഎ സലാമാണെന്ന് ലീഗ് ദേശീയ നേതൃത്വത്തിന് കത്തുകൊടുത്ത എട്ട് എംഎസ്എഫ് നേതാക്കളില്‍ ഒരാളാണ് ഷൈജൽ. പരാതിക്കാര്‍ക്ക് പിന്തുണ നല്‍കിയവരെ ഒറ്റപ്പെടുത്താനാണ് ശ്രമമെന്നും ആരോപണ വിധേയര്‍ ഗൂ‌ഢാലോചന നടത്തുകയാണെന്നും ഷൈജല്‍ ദിവസങ്ങള്‍ക്ക് മുമ്പ് ആരോപിച്ചിരുന്നു.