ബ്ര​ഹ്മ​പു​രം വി​ഷ​യം: സ​ർ​ക്കാ​രി​ന് ഹ​രി​ത ട്രൈ​ബ്യൂ​ണ​ലി​ന്‍റെ വി​മ​ർ​ശ​നം; 500 കോടി പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ്

Brahmapuram
 

ന്യൂ​ഡ​ൽ​ഹി: ബ്ര​ഹ്മ​പു​രം തീ​പി​ടി​ത്ത​ത്തി​ൽ സ​ർ​ക്കാ​രി​ന് ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ലി​ന്‍റെ വി​മ​ർ​ശ​നം. സ​ർ​ക്കാ​രി​ൽ നി​ന്നും 500 കോ​ടി രൂ​പ പി​ഴ ഈ​ടാ​ക്കു​മെ​ന്ന് ട്രൈ​ബ്യൂ​ണ​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഭ​ര​ണ നി​ര്‍​വ​ഹ​ണ​ത്തി​ലെ വീ​ഴ്ച​യാ​ണ് അ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നും ട്രൈ​ബ്യൂ​ണ​ൽ നി​രീ​ക്ഷി​ച്ചു.

മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റിസ് എ.കെ.ഗോയല്‍ അധ്യക്ഷനായ ബെഞ്ചിന്റെ വിമര്‍ശനം. ബ്രഹ്മപുരം തീപിടിത്തത്തിന്റെ ഏക ഉത്തരവാദി സംസ്ഥാന സർക്കാരാണെന്ന് ജസ്റ്റിസ് എ.കെ.ഗോയൽ പറഞ്ഞു. 

അ​തേ​സ​മ​യം, ബ്ര​ഹ്മ​പു​ര​ത്തെ തീ ​പൂ​ര്‍​ണ​മാ​യും അ​ണ​ച്ച​താ​യി സ​ര്‍​ക്കാ​ര്‍ ട്രൈ​ബ്യൂ​ണ​ലി​നെ അ​റി​യി​ച്ചു. തീ​പി​ടി​ത്ത​ത്തെ തു​ട​ര്‍​ന്ന് സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളും സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചു.

തീപിടിത്തത്തിനും അത് അണയ്ക്കുന്നതിലുണ്ടായ കാലതാമസത്തിനും ജനങ്ങളുടെ ആരോഗ്യത്തിനുണ്ടായ ഭീഷണിക്കും ഉത്തരവാദി സർക്കാരാണെന്ന് ട്രൈബ്യൂണൽ വിലയിരുത്തി. ഇവ വിശദമായി പരിശോധിച്ച് നടപടിയെടുക്കുമെന്നും അറിയിച്ചു.