മു​ഖ്യ​മ​ന്ത്രിക്ക് നേരെ ക​രി​ങ്കൊ​ടി; പ്രതിഷേധം ത​ട​ഞ്ഞ പോ​ലീ​സു​കാ​ര​ന്‍റെ കൈ ​ഒ​ടി​ഞ്ഞു

police
 

കോ​ഴി​ക്കോ​ട്: സ​ർ​ക്കാ​ർ ഗ​സ്റ്റ്ഹൗ​സി​ന് മു​ന്നി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് നേ​രെ യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ർ ക​രി​ങ്കൊ​ടി കാ​ണി​ക്കു​ന്ന​ത് ത​ട​യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ കൈ ​ഒ​ടി​ഞ്ഞു. പ്രതിഷേധത്തിനിടെയുണ്ടായ മല്‍പ്പിടിത്തത്തിനിടയില്‍ നടക്കാവ് എസ്.ഐ പവിത്രനാണ് പരിക്കേറ്റത്.

ഞായറാഴ്ച വൈകീട്ടാണ് സംഭവം. യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​രാ​യ വൈ​ഷ്ണ​വേ​ഷ്, സ​ബി​ൻ എ​ന്നി​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ന്ന​തി​നെ​ടെ​യാ​ണ് പോ​ലീ​സു​കാ​ര​ന് പ​രി​ക്കേ​റ്റ​ത്.

മു​ഖ്യ​മ​ന്ത്രി ഗ​സ്റ്റ്ഹൗ​സി​ലു​ണ്ടാ​യി​രി​ക്കെ​യാ​ണ് പ്ര​തി​ഷേ​ധ​മു​ണ്ടാ​യ​ത്. മു​ഖ്യ​മ​ന്ത്രി പു​റ​ത്തി​റ​ങ്ങു​ന്പോ​ൾ ക​രി​ങ്കൊ​ടി കാ​ണി​ക്കാ​നാ​യി​രു​ന്നു യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​രു​ടെ ശ്ര​മം.