പീഡന പരാതി; കാലിക്കറ്റ് സർവകലാശാല അധ്യാപകന് എതിരെ കേസെടുത്തു

fs
കോ​ഴി​ക്കോ​ട്: കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല ഇം​ഗ്ലീ​ഷ് വി​ഭാ​ഗം അ​ധ്യാ​പ​ക​ൻ പീ​ഡി​പ്പി​ച്ച​താ​യി വി​ദ്യാ​ർ​ഥി​നി​യു​ടെ പ​രാ​തി. അ​സി​സ്റ്റ​ന്‍റ് പ്രൊ​ഫ​സ​ർ ഡോ​ക്ട​ർ ഹാ​രി​സ് പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി. ഇ​യാ​ൾ​ക്കെ​തി​രെ തേ​ഞ്ഞി​പ്പ​ലം പോ​ലീ​സ് കേ​സെ​ടു​ത്തു.അധ്യാപകനെ സർവീസിൽ നിന്ന് സസ്പെന്‍റ് ചെയ്തതായി യൂണിവേഴ്സിറ്റി അറിയിച്ചു. 

അധ്യാപകനെതിരെ വിദ്യാർത്ഥിനി ആദ്യം സർവകലാശാല പരാതി പരിഹാര സെല്ലിലാണ് പരാതി കൊടുത്തിരുന്നത്. കമ്മറ്റി പ്രാഥമിക അന്വേഷണത്തിന് ശേഷം കേസ് പൊലീസിന് കൈമാറുകയായിരുന്നു. അധ്യാപകനെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്നും വിദ്യാർത്ഥിയുടെ മൊഴിയെടുക്കൽ അടക്കമുള്ള നടപടികൾ പുരോഗമിക്കകയാണെന്നും തേഞ്ഞിപ്പലം പൊലീസ് പറഞ്ഞു.