വിദ്വേഷ പ്രചാരണം; സംഘപരിവാറിനെതിരെ നിയമനടപടിക്കൊരുങ്ങി പാരഗണ്‍ ഹോട്ടല്‍

ff
കോഴിക്കോട്; പാരഗണ്‍ ഗ്രൂപ്പിന്റെ റെസ്റ്റോറന്റുകളുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജ പ്രചാരണങ്ങളില്‍ നിയമനടപടിക്കൊരുങ്ങി ഹോട്ടല്‍ അധികൃതര്‍ .ജാതിമതഭേദമന്യേ എല്ലാ ഉപഭോക്താക്കള്‍ക്കും നല്ല ഭക്ഷണം വിശ്വസ്തതയോടെ നല്‍കുന്ന ഒരു സ്ഥാപനമാണ് തങ്ങളുടേതെന്നും സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്നതോ ബിസ്‌നസുകളെ അപകീര്‍ത്തിപ്പെടുത്താനും ഉദ്ദേശിച്ചുള്ള കിംവദന്തികള്‍ കാലിക്കറ്റ് പാരഗണിന്റെ താല്‍പര്യമുള്‍ക്കൊള്ളുന്നതോ അറിവോടെയോ അല്ലെന്ന് അധികൃതര്‍ അറിയിച്ചു . സംഭവവുമായി ബന്ധപ്പെട്ട് സൈബര്‍ സെല്ലിനെ സമീപിച്ചിരിക്കുകയാണ് അധികൃതര്‍ .

''കഴിഞ്ഞ 83 വര്‍ഷമായി, ജാതിമതഭേതമന്യേ എല്ലാ ഉപഭോക്താക്കള്‍ക്കും നല്ല ഭക്ഷണം വിശ്വസ്തതയോടെ ഉണ്ടാക്കി വിളമ്പുന്ന ഒരു സ്ഥാപനമാണ് ഞങ്ങളുടേത്. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനും ബിസിനസുകളെ അപകീര്‍ത്തിപ്പെടുത്താനും ഉദേശിച്ചുള്ള കിംവദന്തികള്‍ കാലിക്കറ്റ് പാരഗണിന്റെ താത്പര്യമുള്‍ക്കൊള്ളുന്നതോ അറിവോടെയുള്ളതോ അല്ല. സ്ഥാപനത്തിന്റെ സല്‍പ്പേരും ജനസമ്മതിയും കളങ്കപ്പെടുത്തണമെന്ന ദുരുദ്ദേശത്തോടെ പ്രവര്‍ത്തിക്കുന്ന ഗൂഢശക്തികളാണ് ഇതിന് പിന്നില്‍ എന്നാണ് മനസിലാവുന്നത്. ഇക്കാര്യത്തില്‍ ഞങ്ങള്‍ പരാതി ബോധിപ്പിച്ചിട്ടുണ്ട്.നിയമനടപടികളുമായി മുന്നോട്ട് പോകുന്നതുമാണ്.''-പാരഗണ്‍ ഗ്രൂപ്പ് മാനേജ്‌മെന്റ് അറിയിച്ചു.