സുരക്ഷിതനായിരിക്കുന്നു, അന്വേഷിക്കേണ്ട'; ഇസ്രായേലില്‍ കാണാതായ കണ്ണൂര്‍ സ്വദേശി ഫോണില്‍ ബന്ധപ്പെട്ടു

missing

 

തിരുവനന്തപുരം: ഇസ്രായേലിലേക്ക് കൃഷി പഠിക്കാന്‍ പോയ സംഘത്തില്‍ നിന്നും കാണാതായ കണ്ണൂര്‍ സ്വദേശി ബിജു കുര്യന്‍ കുടുംബവുമായി ഫോണില്‍ ബന്ധപ്പെട്ടു. സുരക്ഷിതനായിരിക്കുന്നുവെന്നും തന്നെ അന്വേഷിക്കണ്ടെന്നും ബിജു ഭാര്യയോട് പറഞ്ഞു. അതേസമയം, കര്‍ഷകന് അപകടം ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് വിവരമെന്നും എംബസിയിലും പൊലീസിലും പരാതി നല്‍കിയിട്ടുണ്ടെന്നും കൃഷി മന്ത്രി പി പ്രസാദ് പ്രതികരിച്ചു.

ഈ മാസം 12നാണ് ബിജു കുര്യന്‍ അടക്കം 27 കര്‍ഷകരും കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകനും ഇസ്രായേലിലേക്ക് പോയത്. വെള്ളിയാഴ്ച രാത്രി മുതല്‍ ബിജു കുര്യനെ കാണാതാവുകയായിരുന്നു. ഇതേ തുടര്‍ന്ന് എംബസിയിലും ഇസ്രായേല്‍ പൊലീസിലും പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോക് പരാതി നല്‍കിയിരുന്നു. ഇതിനുശേഷം സംഘം നാട്ടിലേക്ക് തിരിക്കുകയായിരുന്നു.