കാല്‍ വഴുതി പുഴയില്‍ വീണു; ഇടുക്കിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

drowning in lake

 

ഇടുക്കി:  ഇടുക്കി മങ്കുളം വല്യപാറക്കുടി പുഴയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. എറണാകുളം നെട്ടൂര്‍ സ്വദേശി അമിത്ത് മാത്യുവാണ് മരിച്ചത്. വീട്ടുകാര്‍ക്കൊപ്പം പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ കാല്‍ വഴുതി കയത്തില്‍ വീഴുകയായിരുന്നു.

ഒപ്പമുണ്ടായിരുന്നവര്‍ അമിത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇന്നലെയാണ് അമിത് ഉള്‍പ്പെടുന്ന സംഘം മൂന്നാറിലെത്തിയത്. അടിമാലി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അരൂര്‍ മേഴ്‌സി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് അമിത്.