ആശ്വാസം.... പുതുതായി ആർക്കും നിപ ബാധയില്ലെന്ന് ആരോഗ്യമന്ത്രി

google news
veena
 


കോഴിക്കോട്: സംസ്ഥാനത്ത് പുതുതായി ആർക്കും നിപ രോഗബാധയില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇന്ന് പരിശോധനാഫലം ലഭിച്ച 30 സാമ്പിളുകളും നെഗറ്റീവാണ്. കോഴിക്കോട് ഇഖ്റ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരുടെ സാമ്പിളുകളാണ് നെഗറ്റീവ് എന്ന് സ്ഥിരീകരിച്ചത്. 

കഴിഞ്ഞ മാസം നിപ ലക്ഷണങ്ങളോടെ മരിച്ചയാളുടെ സ്രവസാമ്പിള്‍ പരിശോധനയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചു. നാലുപേരാണ് നിലവിൽ നിപ ബാധിച്ച് ചികിത്സയിലുള്ളത്.

Chungath new ad 3

ആഗസ്റ്റ് 30 ന് മരിച്ച കോഴിക്കോട് മരുതോങ്കര സ്വദേശി മുഹമ്മദിന്‍റെ സ്രവസാമ്പിള്‍ പരിശോധനയിലാണ് ഇന്ന് വൈറസ് ബാധ കണ്ടെത്തിയത്. ഇദ്ധേഹം ചികിത്സ തേടിയ സ്വകാര്യ ആശുപത്രിയില്‍ ശേഖരിച്ച സ്രവസാമ്പിള്‍ പരിശോധിച്ചതിലാണ് വൈറസ് സ്ഥിരീകരിച്ചത് . ഇദ്ധേഹത്തില്‍ നിന്നാണ് മറ്റുള്ളവരിലേക്ക് വൈറസ് പടര്‍ന്നതെന്നാണ് കണ്ടെത്തല്‍. നിപ ബാധിച്ച് മരിച്ച ആയഞ്ചേരി സ്വദേശി ഉള്‍പ്പെടെ ആറ് പേര്‍ക്കാണ് ഇത് വരെ വൈറസ് ബാധ കണ്ടെത്തിയത്. ഇതില്‍ നാല് പേര്‍ ചികിത്സയിലാണ്.

നൂറ് സാമ്പിളുകള്‍ കൂടി ഇന്ന് പരിശോധനക്കയച്ചു. 325 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ വൈറസ് ബാധിതരുടെ സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ എണ്ണം 1080 ആയി. ഇതില്‍ 225 പേര്‍ ഹൈറിസ്ക് വിഭാഗത്തിലുള്‍പ്പെടും. 17 പേര്‍ ഐസോലേഷനിലും കഴിയുന്നുണ്ട്. ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ച കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ പെടുന്ന ചെറുവണ്ണൂര്‍ സ്വദേശിയുടെ റൂട്ട് മാപ് പുറത്ത് വിട്ടു.