സംസ്ഥാനത്ത് ചൂട് ഇന്നും ഉയര്‍ന്നുതന്നെ; ഇടുക്കിയില്‍ താപനില 40 ഡിഗ്രി കടന്നു
Sun, 5 Mar 2023

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന ചൂടാണ് അനുഭവപ്പെട്ടത്. രണ്ടിടത്ത് 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ താപനില രേഖപ്പെടുത്തി. പാലക്കാട് എരിമയൂരിലാണ് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്. 41 ഡിഗ്രി സെൽഷ്യസ് ആണ് പാലക്കാട് ഇന്ന് രേഖപ്പെടുത്തിയത്.
ഇടുക്കിയിലും താപനില 40 ഡിഗ്രി കടന്നു. തൊടുപുഴയിൽ 40.3 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. അതേസമയം ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.