കനത്ത മഴ ; മലമ്പുഴ ഡാം സ്പില്‍വേ ഷട്ടറുകള്‍ ഇന്ന് തുറക്കും

dam
 

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മലമ്പുഴ ഡാം സ്പില്‍വേ ഷട്ടറുകള്‍ ഇന്ന് തുറക്കും. രാവിലെ ഒമ്പതിനാണ് ഷട്ടറുകള്‍ തുറക്കുക. ഇന്നലെ ആറു മണിവരെയുള്ള ജലനിരപ്പ് 113.93 മീറ്ററാണ്. ഇത് റൂള്‍ കര്‍വ് ലൈനിനേക്കാള്‍ രണ്ട് സെന്റീമീറ്റര്‍ കൂടുതലാണ്. 

മലമ്പുഴ ഡാമിന്റെ താഴ്ഭാഗത്തുള്ള മുക്കൈപുഴ, കല്‍പ്പാത്തി പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരത്ത് താമസിക്കുന്നവരും മീന്‍പിടുത്തക്കാരും പുഴയില്‍ ഇറങ്ങുന്നവരും ജാഗ്രത പാലിക്കണമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.