തുലാവർഷം: ഇ​ടി​വെ​ട്ട് മ​ഴ​യ്ക്കു സാ​ധ്യ​ത; ഏഴു ജില്ലകളിൽ യെല്ലോ അലേർട്ട്

rain
 

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ തു​ലാ​വ​ർ​ഷ​മെ​ത്തി​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ്. ന​വം​ബ​ർ മൂ​ന്ന് വ​രെ​യു​ള്ള തീ​യ​തി​ക​ളി​ൽ വ്യാ​പ​ക മ​ഴ​യ്ക്കു സാ​ധ്യ​ത. ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യ്ക്കും ഇ​ടി​മി​ന്ന​ലി​നും സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ പ്ര​വ​ച​നം. ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​നു മു​ക​ളി​ലും തെ​ക്കേ ഇ​ന്ത്യ​ക്ക് മു​ക​ളി​ലു​മാ​യി വ​ട​ക്ക് കി​ഴ​ക്ക​ൻ കാ​റ്റ് ശ​ക്തി പ്രാ​പി​ക്കു​ന്ന​തി​ന്‍റെ ഫ​ല​മാ​യാ​ണ് മ​ഴ ശ​ക്ത​മാ​കു​ന്ന​ത്.

ഞാ​യ​റാ​ഴ്ച ഏ​ഴ് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, ഇ​ടു​ക്കി, കോ​ട്ട​യം, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ർ​ട്ട്. തി​ങ്ക​ളാ​ഴ്ച​യും ചൊ​വ്വാ​ഴ്ച​യും ഏ​ഴ് ജി​ല്ല​ക​ളി​ലും ബു​ധ​നാ​ഴ്ച ഒ​ൻ​പ​ത് ജി​ല്ല​ക​ളി​ലും മ​ഴ മു​ന്ന​റി​യി​പ്പു​ണ്ട്.
  

ബംഗാള്‍ ഉള്‍ക്കടലിന്റെയും തെക്കേ ഇന്ത്യയ്ക്കും മുകളിലായി വടക്ക് കിഴക്കന്‍ കാറ്റ് ശക്തി പ്രാപിക്കുന്നതിന്റെയും ബംഗാള്‍ ഉള്‍ക്കടലിന്റെയും ശ്രീലങ്കന്‍ തീരത്തിന്റെയും മുകളിലായി നിലനില്‍ക്കുന്ന ചക്രവാതചുഴിയുടെയും സ്വാധീനഫലമായിട്ടായിരിക്കും മഴ ലഭിക്കുക.

കേരള, തമിഴ്‌നാട്, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

30-10-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി. പാലക്കാട്.
31-10-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി.
01-11-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി.
02-11-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്.
03-11-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം.