കനത്ത മഴ; കോട്ടയം, എ​​റ​​ണാ​​കു​​ളം ജി​​ല്ല​​കളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

google news
t
കൊ​​​​ച്ചി: ക​​​​ന​​​​ത്ത മ​​​​ഴ തു​​​​ട​​​​രാ​​​​നു​​​​ള്ള സാ​​​​ധ്യ​​​​ത ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്ത് കോട്ടയം, എ​​​​റ​​​​ണാ​​​​കു​​​​ളം ജി​​​​ല്ല​​​​കളിലെ യും കുട്ടനാട് താലൂക്കിലെയും പ്ര​​​​ഫ​​​​ഷ​​​​ണ​​​​ല്‍ കോ​​​​ള​​​​ജു​​​​ക​​​​ള്‍ ഉ​​​​ള്‍​പ്പെ​​​​ടെ എ​​​​ല്ലാ വി​​​​ദ്യാ​​​​ഭ്യാ​​​​സ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ള്‍​ക്കും ഇ​​​​ന്ന് അ​​​​വ​​​​ധി പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാന്പ് പ്രവർത്തിക്കുന്ന വി​​​​ദ്യാ​​​​ഭ്യാ​​​​സ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ള്‍​ക്കും അ​​​​വ​​​​ധി പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. മു​ന്‍ നി​ശ്ച​യി​ച്ച സ​ര്‍വ​ക​ലാ​ശാ​ലാ പ​രീ​ക്ഷ​ക​ള്‍ക്ക് മാ​റ്റ​മി​ല്ല.

സം​​​​​സ്ഥാ​​​​​ന​​​​​ത്ത് ശ​​​​​നി​​​​​യാ​​​​​ഴ്ച വ​​​​​രെ ഒ​​​​​റ്റ​​​​​പ്പെ​​​​​ട്ട സ്ഥ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ൽ ക​​​​​ന​​​​​ത്ത മ​​​​​ഴ​​​​​യ്ക്ക് സാ​​​​​ധ്യ​​​​​ത​​​​​യു​​​​​ണ്ടെ​​​​​ന്നു കാ​​​​​ലാ​​​​​വ​​​​​സ്ഥാ നി​​​​​രീ​​​​​ക്ഷ​​​​​ണ കേ​​​​​ന്ദ്ര​​​​​ത്തി​​​​​ന്‍റെ മു​​​​​ന്ന​​​​​റി​​​​​യി​​​​​പ്പ്. ഇ​​​​​ന്നും നാ​​​​​ളെ​​​​​യും സം​​​​​സ്ഥാ​​​​​ന​​​​​ത്തെ എ​​​​​ല്ലാ ജി​​​​​ല്ല​​​​​ക​​​​​ളി​​​​​ലും യെ​​​​​ല്ലോ അ​​​​​ല​​​​​ർ​​​​​ട്ട് പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചു. കൊ​​​​​ല്ലം, പ​​​​​ത്ത​​​​​നം​​​​​തി​​​​​ട്ട, ആ​​​​​ല​​​​​പ്പു​​​​​ഴ, കോ​​​​​ട്ട​​​​​യം, എ​​​​​റ​​​​​ണാ​​​​​കു​​​​​ളം, ഇ​​​​​ടു​​​​​ക്കി ജി​​​​​ല്ല​​​​​ക​​​​​ളി​​​​​ൽ വെ​​​​​ള്ളി, ശ​​​​​നി ദി​​​​​വ​​​​​സ​​​​​ങ്ങ​​​​​ളി​​​​​ലും യെ​​​​​ല്ലോ അ​​​​​ല​​​​​ർ​​​​​ട്ട് പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചു.

Tags