കനത്ത മഴ; കളമശ്ശേരിയില്‍ വീട് ഇടിഞ്ഞ് വീണു

xs

എറണാകുളം ;കനത്ത മഴയെ തുടർന്ന് കളമശ്ശേരിയില്‍ വീട് ഇടിഞ്ഞ് വീണു. ഹംസ എന്നയാളുടെ ഇരുനില വീടാണ് ചെരിഞ്ഞത്.വീട് ഇടിഞ്ഞ് വീടിന്റെ ഒരു നില പൂര്‍ണമായും ഭൂമിക്കടിയിലേക്ക് ഇരുന്ന് പോകുകയായിരുന്നു. ഇന്ന് രാവിലെ 7.30 ഓടെയാണ് വന്‍ അപകടം ഉണ്ടായത്. 

വീട്ടില്‍ ഉടമയായ സ്ത്രീയും മകളുമാണ് ഉണ്ടായിരുന്നത്. അപകടത്തെ തുടര്‍ന്ന് നാട്ടുകാര്‍ എത്തി ഏണി ഉപയോഗിച്ച് ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. താഴത്തെ നിലയില്‍ ആള്‍ താമസമില്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവാകുകയായിരുന്നു.