കനത്ത മഴ; ക​ക്കി-​ആ​ന​ത്തോ​ട് അ​ണ​ക്കെ​ട്ടി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു

h
 

പ​ത്ത​നം​തി​ട്ട: കനത്ത  മ​ഴ തു​ട​രു​ന്ന പശ്ചാത്തലത്തിൽ പ​ത്ത​നം​തി​ട്ട ക​ക്കി-​ആ​ന​ത്തോ​ട് അ​ണ​ക്കെ​ട്ടി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. വൃ​ഷ്‌​ടി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ശ​ക്‌​ത​മാ​യ മ​ഴ തു​ട​രു​ന്ന​തോ​ടെ അ​ണ​ക്കെ​ട്ടി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്ക് കൂ​ടി​യി​ട്ടു​ണ്ട്. ഇ​തോ​ടെ​യാ​ണ് ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച​ത്.

അതേസമയം ക​ന​ത്ത മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മൂ​ഴി​യാ​ർ അ​ണ​ക്കെ​ട്ടി​ന്‍റെ മൂ​ന്നു ഷ​ട്ട​റു​ക​ളും ഉ​യ​ർ​ത്തി. ര​ണ്ടു ഷ​ട്ട​റു​ക​ൾ 10 സെ​ന്‍റി​മീ​റ്റ​ർ വീ​ത​വും ഒ​രു ഷ​ട്ട​ർ 20 സെ​ന്‍റി​മീ​റ്റ​ർ വീ​ത​വു​മാ​ണ് ഉ​യ​ർ​ത്തി​യ​ത്. ക​ക്കാ​ട്ടാ​റി​ലെ ജ​ല​നി​ര​പ്പ് ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും നിർദേശമുണ്ട്.