​കനത്ത മഴ; ശബ​രി​മ​ല​യി​ലേ​ക്കു​ള്ള തീ​ര്‍​ഥാ​ട​ന​ത്തി​ന് ഇ​ന്ന് നി​രോ​ധ​നം

yy
പ​ത്ത​നം​തി​ട്ട:ക​ന​ത്ത മ​ഴയെ തുടർന്ന് പ​മ്പാ ഡാ​മി​ല്‍ റെ​ഡ് അ​ലേ​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തിൽ ​ ശ​ബ​രി​മ​ല​യി​ലേ​ക്കു​ള്ള തീ​ര്‍​ഥാ​ട​ന​ത്തി​ന് ഇ​ന്ന് നി​രോ​ധ​നം. ജ​ല​നി​ര​പ്പ് കു​റ​യു​ന്ന​തി​നെ അ​ടി​സ്ഥാ​ന​മാ​ക്കി വെ​ര്‍​ച്വ​ല്‍ ക്യൂ ​വ​ഴി ബു​ക്ക് ചെ​യ്ത എ​ല്ലാ ഭ​ക്ത​ര്‍​ക്കും പി​ന്നീ​ട് ദ​ര്‍​ശ​ന​ത്തി​ന് വ​ഴി​യൊ​രു​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ദി​വ്യ എ​സ്.​അ​യ്യ​ര്‍ അ​റി​യി​ച്ചു.

ശ​ബ​രി​മ​ല​യി​ലേ​ക്ക് ഇ​തി​നോ​ട​കം യാ​ത്ര തി​രി​ച്ച​വ​ര്‍ അ​താ​ത് സ്ഥ​ല​ങ്ങ​ളി​ല്‍ തു​ട​ര​ണ​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​ര്‍​ദേ​ശം ന​ല്‍​കി. നി​ല​വി​ല്‍ ഡാ​മി​ലെ ജ​ല​നി​ര​പ്പ് 983. 95 മീ​റ്റ​ര്‍ ആ​ണ്. 986.33 മീ​റ്റ​റാ​ണ് ഡാ​മി​ലെ പ​ര​മാ​വ​ധി സം​ഭ​ര​ണ ശേ​ഷി. പ​മ്പ ന​ദി​യു​ടെ തീ​ര​ത്തു​ള്ള​വ​ര്‍​ക്കും ശ​ബ​രി​മ​ല തീ​ര്‍​ത്ഥാ​ട​ക​ര്‍​ക്കും ജാ​ഗ്ര​താ നി​ര്‍​ദേ​ശം ജി​ല്ലാ ഭ​ര​ണ​കൂ​ടം ന​ല്‍​കി​യി​ട്ടു​ണ്ട്.