കനത്ത മഴ; അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തും

g
 

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ കനത്ത മഴ തുടരുന്നു. അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.നിലവില്‍ ഡാമിന്റെ ഒന്നാമത്തെയും നാലാമത്തെയും ഷട്ടറുകള്‍ 110 സെന്റീ മീറ്ററും അഞ്ചാമത്തെ ഷട്ടര്‍ 100 സെന്റീമീറ്ററും ഉയര്‍ത്തിയിട്ടുണ്ട്.  രാത്രി ഒന്നാമത്തേയും അഞ്ചാമത്തേയും ഷട്ടറുകള്‍ 20 സെന്റീമീറ്റര്‍ കൂടി ഉയര്‍ത്തുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. 

നേരത്തെ, നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയിരുന്നു. 30 സെന്റീമീറ്റര്‍ വീതമാണ് ആദ്യം ഉയര്‍ത്തിയത്. വൈകുന്നേരത്തോടെ 30 സെന്റീമീറ്റര്‍ കൂടി ഉയര്‍ത്തി.സമീപ വാസികള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി. ഡാമുകളുടെ വൃഷ്ടിപ്രദേശത്ത് കനത്ത മഴയാണ് ലഭിക്കുന്നത്.