തെക്കൻ കേരളത്തിൽ നാളെയും മറ്റന്നാളും ശക്തമായ മഴയ്ക്ക് സാധ്യത

rain

തിരുവനന്തപുരം: തെക്കൻ കേരളത്തിൽ നാളെയും മറ്റന്നാളും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആറ് ജില്ലകളിൽ നാളെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

എറണാകുളം,ഇടുക്കി,കോട്ടയം,ആലപ്പുഴ,പത്തനംതിട്ട,കൊല്ലം ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. അറബിക്കടലിൽ ശക്തമായ കാറ്റിന് സാദ്യത ഉള്ളതിനാൽ നാളെ മുതൽ വ്യാഴാഴ്ച്ച വരെ കേരള തീരത്ത് നിന്നും മൽസ്യബന്ധത്തിന് പോകരുതെന്നും മുന്നറിയിപ്പുണ്ട്.