തിരുവനന്തപുരം:സംസ്ഥാനത്ത് മധ്യ വടക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദം അടുത്ത 48 മണിക്കൂറിനുള്ളിൽ
ശക്തി പ്രാപിച്ച് തീവ്ര ന്യൂനമർദ്ദമാകുമെന്ന് പ്രവചനം. നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്.
കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.തിങ്കളാഴ്ച്ച 7 ജില്ലകളിലും ചൊവ്വാഴ്ച്ച 12 ജില്ലകളിലും യെല്ലോ മുന്നറിയിപ്പുണ്ട്.കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ നിലവിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.