സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളിൽ യെല്ലോ അലർട്ട്

v
തി​രു​വ​ന​ന്ത​പു​രം: ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ഒ​ഡീ​ഷ തീ​ര​ത്തി​ന​ടു​ത്താ​യി രൂ​പ​പ്പെ​ട്ട ന്യൂ​ന​മ​ർ​ദം ശ​ക്തി​പ്പെ​ട്ട പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്നും നാ​ളെ​യും സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. വ​ട​ക്ക​ൻ കേ​ര​ള​ത്തി​ലും മ​ധ്യ​കേ​ര​ള​ത്തി​ലും അ​തി​ശ​ക്ത​മാ​യ മ​ഴ പെ​യ്യും.

തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട ഒ​ഴി​കെ​യു​ള്ള ജി​ല്ല​ക​ളി​ൽ ഇ​ന്ന് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഇ​ടു​ക്കി, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ നാ​ളെ​യും യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച​താ​യി കാ​ലാ​വ​സ്ഥാ കേ​ന്ദ്രം അ​റി​യി​ച്ചു.കടലാക്രമണത്തിനും ഉയർന്ന തിരമാലകൾക്കും സാധ്യത ഉള്ളതിനാൽ തീരവാസികൾ ജാഗ്രത പാലിക്കണം. ബീച്ചുകളിൽ പോകുന്നതും, കടലിൽ ഇറങ്ങുന്നതും ഒഴിവാക്കണം. ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂനമർദ്ദത്തിന്റെ ഫലമായാണ് കാലവർഷം സജീവമാകുന്നത്. ബുധനാഴ്ച വരെ മഴ തുടരും.