സംസ്ഥാനത്ത് അതിശക്തമായ മഴ തുടരാൻ സാധ്യത; ജാഗ്രതാ നിർദേശം

dh

തിരുവനന്തപുരം; സംസ്ഥാനത്ത് അതിശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിൽ മഴ കനത്തേക്കും.തിരുവനന്തപുരം കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ മഴമുന്നറിയിപ്പ് നൽകി. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും ജാഗ്രത പാലിക്കണം.

കനത്ത മഴയുടെ പശ്ചാത്തലത്തിൽ അടിയന്തര മുൻകരുതലെടുക്കാൻ കളക്ടർമാർക്ക് നിർദേശം നൽകി.നദീതീരങ്ങൾ, താഴ്ന്ന പ്രദേശങ്ങൾ, മണ്ണിടിച്ചിൽ ഉരുൾപൊട്ടൽ ഭീഷണിയുള്ള മേഖലകളിൽ താമസിക്കുന്നവർ അറിയിപ്പ് കിട്ടുന്ന മുറയ്ക്ക് മാറി താമസിക്കാൻ തയ്യാറാകണം. മലയോര മേഖലകളിലേക്കുള്ള രാത്രിയാത്ര നിരോധിച്ചു.