മഴ ശക്തം: വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു; മ​ല​യോ​ര​മേ​ഖ​ല​യി​ല്‍ രാ​ത്രി​യാ​ത്ര നി​രോ​ധി​ച്ചു

rain
 

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. ഒമ്പത് ജില്ലകളില്‍ ഇന്നും നാളെയും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചക്രവാതച്ചുഴിയും പുതിയ ന്യൂനമർദ്ദ സാധ്യതയും കണക്കിലെടുത്ത് സർക്കാർ മുന്നൊരുക്കങ്ങൾ തുടങ്ങി. കേരളത്തിലെത്തിയ എന്‍ഡിആര്‍എഫിന്‍റെ അറു സംഘത്തെയും വടക്കന്‍ മേഖലയിലേക്ക് പുനര്‍വിന്യസിപ്പിക്കും.

സംസ്ഥാനത്തെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു. മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും നദികളിൽ ജലനിരപ്പുയരുകയാണ്. മ​ല​യോ​ര​മേ​ഖ​ല​യി​ല്‍ രാ​ത്രി​യാ​ത്ര നി​രോ​ധി​ച്ചു. അ​പ​ക​ട​സാ​ധ്യ​ത​യു​ള​ള മേ​ഖ​ല​ക​ളി​ലെ ആ​ളു​ക​ളെ മാ​റ്റി​പ്പാ​ര്‍​പ്പി​ക്കും. 27 ക്യാംപുകളിലായി 622 പേരെ ഇതുവരെ മാറ്റി പാര്‍പ്പിച്ചു.

അട്ടപ്പാടി ചുരം റോഡിൽ വിവിധയിടങ്ങളിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം സ്തംഭിച്ചു. പുഴകൾ കരകവിഞ്ഞൊഴുകകയാണ്. പറമ്പിക്കുളം, തുണക്കടവ്, കാഞ്ഞിരപ്പുഴ, മംഗലം, പോത്തുണ്ടി അണക്കെട്ടുകൾ തുറന്നു. എറണാകുളത്തും ഇടുക്കിയും കനത്തമഴയ്ക്ക് ശമനമുണ്ട്.മുല്ലപ്പെരിയാറിലെ ജല നിരപ്പ് 128.60 അടിയും. ഇടുക്കി ഡാമിൽ 2389.52 അടിയുമാണ്. തൃശൂരിൽ ചാലക്കുടിക്ക് പുറമെ ചാവക്കാട്, ഗുരുവായൂർ മേഖലകളിൽ വീടുകളിലും കടകളിലും വെള്ളം കയറി. അതിരപ്പിള്ളി, വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ നിറഞ്ഞൊഴുകിയതിനെ തുടർന്ന് സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി.

ഈ സാഹചര്യത്തില്‍ ദുരന്ത നിവരാണ പ്രവര്‍ത്തനങ്ങള്‍ക്കായി മുന്നൊരുക്കങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ് സംസ്ഥാനം. റവന്യു മന്ത്രി ജില്ലാ കലക്ടര്‍മാരുടെ യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. കൂടുതല്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുടങ്ങുമെന്നും ചാലക്കുടി പുഴയിലേക്ക് കൂടുതല്‍ ജലം ഒഴുകിയെത്തുന്നത് ഒഴിവാക്കാന്‍ അപ്പര്‍ഷോളയാറില്‍ നിന്ന് ജലം തുറന്ന് വിടുന്നത് നിയന്ത്രിക്കാന്‍ തമിഴ്നാടുമായി ധാരണയിലെത്തിയതായും റവന്യുമന്ത്രി കെ. രാജന്‍ അവലോകത്തിനു ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ഓറഞ്ച് അലേര്‍ട്ട് നാളെയും തുടരും. 24 മണിക്കൂറിനുള്ളില്‍ 115.8 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലി മീറ്റര്‍ വരെ അതിശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.