സംസ്ഥാനത്ത് ഞായറാഴ്ച വരെ ശക്തമായ മഴ തുടരും; മല്‍സ്യബന്ധനത്തിന് വിലക്ക്

rain


തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ചവരെ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. ഇന്ന് എല്ലാ ജില്ലകളിലും സാമാന്യം ശക്തമായ മഴ പെയ്തു. മധ്യകേരളത്തിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. 

എറണാകുളം കോതമംഗലം മണികണ്ഠന്‍ ചാല്‍ കുടമുണ്ട പാലം വെള്ളത്തിനടിയിലായി. ഇടുക്കിയുടെ ഹൈറേഞ്ച് മേഖലയിലും ശക്തമായ മഴ പെയ്തു. പുലര്‍ച്ചെ മുതല്‍ ഇടവിട്ടുപെയ്ത മഴയില്‍ കുട്ടനാട്ടിലെ ജലാശയങ്ങളിൽ ജലനിരപ്പ് നേരിയ തോതിൽ ഉയർന്നു. 

തിരുവനന്തപുരം ജില്ലയില്‍ മലയോരമേഖലയില്‍ മഴ കനത്തതിനെത്തുടര്‍ന്ന് ജലസംഭരണികളിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചു. ഞായറാഴ്ച വരെ കേരള തീരത്ത് മത്സ്യബന്ധനം വിലക്കി. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്കി.