കെപിസിസി അധ്യക്ഷനായി കെ സുധാകരനെ നിര്‍ദേശിച്ച് ഹൈക്കമാന്‍ഡ്

sudhakaran k

ന്യൂഡൽഹി: കെപിസിസി അധ്യക്ഷനായി കെ സുധാകരനെ നിര്‍ദേശിച്ച് ഹൈക്കമാന്‍ഡ്. സംസ്ഥാന ഘടകത്തെ തീരുമാനം അറിയിക്കാന്‍ കേരളത്തിന്റെ ചുമതലയുള്ള താരീഖ് അന്‍വറിനെ ചുമതലപ്പെടുത്തി. പ്രഖ്യാപനം ഏകകണ്‌ഠേനെയാക്കാന്‍ ആണ് ദേശീയ നേതൃത്വം ശ്രമിക്കുന്നത്.

കെ സി വേണുഗോപാല്‍, ശശി തരൂര്‍ അടക്കമുള്ള നേതാക്കള്‍ കെ സുധാകരന്റെ പേരിനൊപ്പമാണ്. മുതിര്‍ന്ന നേതാക്കളുമായി താരിഖ് അന്‍വര്‍ ആശയവിനിമയം നടത്തും. തലമുറ മാറ്റത്തിന്റെ പേരില്‍ മുതിര്‍ന്ന നേതാക്കളെ പിണക്കുന്നത് ബുദ്ധിയല്ലെന്നാണ് ഹൈക്കമാന്‍ഡിന്റെ നിഗമനം.

നേരത്തെ വി ഡി സതീശനെ പ്രതിപക്ഷ നേതാവാക്കിയപ്പോള്‍ തങ്ങളെ അറിയിച്ചില്ലെന്ന പരാതി മുതിര്‍ന്ന നേതാക്കള്‍ക്കുണ്ടായിരുന്നു. യുഡിഎഫ് കണ്‍വീനര്‍ പദവിയിലേക്കും 12 ഓളം നേതാക്കന്മാരെ പരിഗണിക്കുന്നുണ്ട്.