മുതിർന്ന പൗരന്മാർക്കും വീടുകളിൽ തന്നെ വാക്‌സിൻ നൽകണമെന്ന് ഹൈക്കോടതി നിർദേശം

hc

കൊച്ചി: മുതിർന്ന പൗരന്മാർക്കും വീടുകളിൽ തന്നെ വാക്‌സിൻ നൽകണമെന്ന് ഹൈക്കോടതി നിർദേശം. നേരത്തെ കിടപ്പുരോഗികൾക്ക് വാക്‌സിൻ വീടുകളിൽ പോയി നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കിടപ്പുരോഗികൾക്കും പുറത്ത് പോകാനാകാതെ കഴിയുന്ന മുതിർന്ന പൗരന്മാർക്കും വീടുകളിൽ വച്ച് വാക്‌സിൻ നൽകാൻ സർക്കാർ നടപടി സ്വീകരിക്കണം എന്ന്  ഹൈക്കോടതി നിർദേശിച്ചത്.

ഈകാര്യത്തിൽ 10  ദിവസത്തിനുളിൽ സർക്കാർ തീരുമാനം  എടുക്കണം. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് കൗസർ എടപ്പകത്ത് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി. മുതിർന്ന പൗരന്മാർക്ക് യഥാസമയം സഹായം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് കോടതി പറഞ്ഞു.