സ്വപ്നയ്ക്കെതിരായ കൊഫെപോസ ചുമത്തിയത് ഹൈക്കോടതി റദ്ദാക്കി; മതിയായ കാരണമില്ല

swapna suresh
കൊച്ചി: നയതന്ത്ര ചാനല്‍ വഴി സ്വര്‍ണക്കടത്തു നടത്തിയ കേസിലെ പ്രതിയായ സ്വപ്‌ന സുരേഷിനെതിരെ കോഫെപോസ ചുമത്തിയത് ഹൈക്കോടതി റദ്ദാക്കി. മതിയായ കാരണങ്ങളില്ലെന്ന് കണ്ടെത്തിയാണ് കൊഫെപോസ റദ്ദാക്കിയത്.

സ്വപ്‌നയ്‌ക്കെതിരെ കോഫെപോസ ചുമത്തിയതിനെ ചോദ്യം ചെയ്ത് അമ്മയാണ് ഹൈക്കോടതിയെ സമീപിച്ചത്. നിലവില്‍ കോഫെപോസ പ്രകാരം തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലാണ് സ്വപ്‌ന. കള്ളക്കടത്തു നിരോധന നിയമമായ കോഫെപോസ പ്രകാരം ഒരാളെ ഒരു വര്‍ഷം കരുതല്‍ തടങ്കലില്‍ വയ്ക്കാം.

നയതന്ത്ര കള്ളക്കടത്തുമായി ബന്ധപ്പെട്ട് വിവിധ ഏജന്‍സികള്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്വപ്‌നയ്ക്കു നേരത്തെ ജാമ്യം ലഭിച്ചിരുന്നു.