ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകൾക്ക് ഇന്ന് തുടക്കമാകും

exam
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകൾക്ക് ഇന്ന് തുടക്കമാകും. രാവിലെ 9.30നാണ് പരീക്ഷകൾ ആരംഭിക്കുക. മാർച്ച് 30 വരെയാണ് ഹയർസെക്കൻഡറി പരീക്ഷ നടക്കുക. 80 ക്യാമ്പുകളിലായി ഏപ്രിൽ മൂന്ന് മുതൽ മെയ് ആദ്യ വാരം വരെ മൂല്യനിർണ്ണയം നടക്കും. ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകളിലെ കുട്ടികളുടെ വാർഷിക പരീക്ഷ മാർച്ച് 13-ന് ആരംഭിക്കും. 

എസ്എസ്എൽസി പരീക്ഷ ഇന്നലെ തുടങ്ങിയിരുന്നു. മലയാളം, സംസ്കൃതം, അറബി തുടങ്ങിയ ഭാഷാ വിഷയങ്ങൾ ഇന്നലത്തെ പരീക്ഷ. കുട്ടികൾക്ക് എളുപ്പമുള്ള വിഷയം ആയതിനാൽ പരീക്ഷ അവർ അനായാസമെഴുതി. മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷം തിങ്കളാഴ്ചയാണ് അടുത്ത പരീക്ഷയായ ഇംഗ്ലീഷ്.

4.19 ലക്ഷം വിദ്യാര്‍ത്ഥികളാണ് 2960 കേന്ദ്രങ്ങളിലായി എസ്എസ്എൽസി പരീക്ഷയെഴുതിയത്. കഴിഞ്ഞ രണ്ടുവര്‍ഷം കൊവിഡ് ഭീഷണി കാരണം ഫോക്ക് ഏരിയ അനുസരിച്ചായിരുന്നു പരീക്ഷ. എന്നാൽ ഇത്തവണ സമ്പൂർണ അധ്യയനം നടന്നതിനാൽ പാഠഭാഗം മുഴുവൻ പരീക്ഷയ്ക്കുണ്ട്. കൊവി‍ഡ് വര്‍ഷങ്ങളിൽ ഇല്ലാതിരുന്ന ഗ്രേസ് മാര്‍ക്ക് ഇത്തവണയുണ്ട്.