തീരത്തെ വീടുകള്‍ പൊളിച്ചുമാറ്റണ്ട; ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി ല​ക്ഷ​ദ്വീ​പ് ഭ​ര​ണ​കൂ​ടം

laksha

ക​വ​ര​ത്തി: ക​ട​ൽ​തീ​ര​ത്ത് നി​ന്ന് 20 മീ​റ്റ​ർ പ​രി​ധി​യി​ലു​ള്ള വീ​ടു​ക​ൾ പൊ​ളി​ച്ചു​മാ​റ്റാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വ് ല​ക്ഷ‍​ദ്വീ​പ് ഭ​ര​ണ​കൂ​ടം റ​ദ്ദാ​ക്കി. ക​വ​ര​ത്തി​യി​ലെ 80 ഭൂ​വു​ട​മ​ക​ൾ​ക്ക് ന​ൽ​കി​യ നോ​ട്ടീ​സാ​ണ് പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് ഒ​ടു​വി​ല്‍ റ​ദ്ദാ​ക്കി​യ​ത്.

നി​ര്‍​മാ​ണ​ങ്ങ​ള്‍ അ​ന​ധി​കൃ​ത​മാ​ണെ​ന്ന് ആ​രോ​പി​ച്ച് ജൂ​ൺ 25നാ​യി​രു​ന്നു തീ​ര​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന വീ​ട്ടു​കാ​ർ​ക്ക് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. നോ​ട്ടീ​സ് റ​ദ്ദാ​ക്കി കൊ​ണ്ട് ബ്ലോ​ക്ക് ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫി​സ​ർ എ​ൻ. ജ​മാ​ലു​ദ്ദീ​നാ​ണ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

നോട്ടീസ് ചോദ്യം ചെയ്ത് ദ്വീപ് നിവാസികള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഹര്‍ജിയില്‍ നാലാഴ്ച്ചയ്ക്കകം വിശദീകരണം നല്‍കാന്‍ ലക്ഷദ്വീപ് ഭരണകൂടത്തോട് നിര്‍ദേശിച്ച കോടതി അതുവരെ നടപടികളൊന്നും സ്വീകരിക്കരുതെന്ന് ഉത്തരവിടുകയും ചെയ്തു.