ഇൻഫ്ലുവൻസ വകഭേദമായ എച്ച് 3എൻ 2 പടരാതിരിക്കാൻ മുൻകരുതൽ എടുക്കണമെന്ന് ഐസിഎംആർ

y
 

ഇൻഫ്ലുവൻസ വകഭേദമായ എച്ച് 3എൻ 2 പടരാതിരിക്കാൻ മുൻകരുതൽ എടുക്കണമെന്ന് ഐസിഎംആർ.രോഗലക്ഷണം ഉള്ളവർ മാസ്ക് ധരിക്കണം, പൊതു സ്ഥലങ്ങളിൽ തുപ്പരുത്, സാമൂഹിക അകലം പാലിക്കണം, രോഗലക്ഷണങ്ങൾ ഉള്ളവർ പൊതുസ്ഥലങ്ങളിലേക്ക് പോകരുത് തുടങ്ങിയ നിർദ്ദേശങ്ങൾ ആണ് ഐസിഎംആർ നൽകിയത്. അതേ സമയം പനിയും ചുമയും ബാധിച്ച് ചികിത്സയ്ക് എത്തുന്നവർക്ക് ആന്റിബയോട്ടിക്ക് നൽകുന്നത് ഒഴിവാക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഡോക്ടർമാർക്ക് നിർദേശം നൽകി. 

ഇൻഫ്ലുവൻസ രോഗത്തിന് ആന്റിബയോട്ടിക് ആവശ്യമില്ലാത്തതിനാൽ രോഗം സ്ഥിരീകരിച്ച ശേഷം മാത്രമേ ആന്റിബയോട്ടിക് നൽകാവൂ എന്നാണ് നിർദേശം. അതേസമയം H3N2 ഇൻഫ്ലുവൻസ ദില്ലിയിൽ ഉൾപ്പെടെ വ്യാപകമാകുമ്പോൽ കേരളത്തിലും കുറവില്ലതെ സമാന ലക്ഷണങ്ങളോട് കൂടിയ പനിയും ചുമയും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇന്നലെ മാത്രം 8245 പേരാണ് ചികിത്സ തേടിയത്. 117 പേരെ അഡ്മിറ്റ് ആക്കി. മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ആണ് ഭൂരിഭാഗം കേസുകളും.