അട്ടപ്പാടിയില്‍ കു​ട്ടി​ക​ളു​ടെ ഐ​സി​യു സെ​പ്റ്റം​ബ​ർ 15ന​കം സ​ജ്ജ​മാ​ക്കാ​ൻ നി​ർ​ദേ​ശം

veena
 

തി​രു​വ​ന​ന്ത​പു​രം: അ​ട്ട​പ്പാ​ടി കോ​ട്ട​ത്ത​റ ട്രൈ​ബ​ൽ സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യി​ൽ കു​ട്ടി​ക​ളു​ടെ ഐ​സി​യു സെ​പ്റ്റം​ബ​ർ 15ന​കം സ​ജ്ജ​മാ​ക്കാ​ൻ ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജ് നി​ർ​ദേ​ശം ന​ൽ​കി. ആ​ശു​പ​ത്രി വി​ക​സ​ന​ത്തി​നാ​യി 7.25 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ന​ൽ​കി​യി​രു​ന്നു.

ആ​ശു​പ​ത്രി​യെ അ​ത്യാ​ധു​നി​ക മാ​തൃ​ശി​ശു സം​ര​ക്ഷ​ണ ആ​ശു​പ​ത്രി​യാ​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു വ​രി​ക​യാ​ണ്. വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കും. അ​ട്ട​പ്പാ​ടി​യി​ൽ ന​ട​ന്നു വ​രു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്താ​ൻ ആ​രോ​ഗ്യ, വ​നി​ത ശി​ശു​വി​ക​സ​ന വ​കു​പ്പു​ക​ളു​ടെ സം​യു​ക്ത യോ​ഗ​ത്തി​ലാ​ണ് മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

അട്ടപ്പാടിയിലെ ആശുപത്രിയുടെ വികസനത്തിനായി ഏഴേ കാല്‍ കോടി രൂപയുടെ ഭരണാനുമതിയാണ് നല്‍കിയിരുന്നത്. എന്നാല്‍ ഇതേത്തുടര്‍ന്ന് കാര്യമായ വികസന പ്രവര്‍ത്തനങ്ങളൊന്നും ആശുപത്രിയില്‍ നടന്നിരുന്നില്ല. ഈ പശ്ചാത്തലത്തില്‍ വികസന പ്രവര്‍ത്തനങ്ങളുടെ വേഗത കൂട്ടണമെന്നും ഐസിയു സെപ്തംബര്‍ പതിനഞ്ചിനകം സജ്ജമാക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കുകയായിരുന്നു.

അ​ങ്ക​ണ​വാ​ടി പ്ര​വ​ർ​ത്ത​ക​ർ, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ, ട്രൈ​ബ​ൽ പ്ര​മോ​ട്ട​ർ​മാ​ർ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ ഫീ​ൽ​ഡു​ത​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്ക​ണം. സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ളു​ടെ പ്ര​യോ​ജ​നം പൂ​ർ​ണ​മാ​യും ആ​ദി​വാ​സി ജ​ന​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​ക​ണം.

ഗ​ർ​ഭി​ണി​ക​ളു​ടേ​യും സ്ത്രീ​ക​ളു​ടേ​യും കു​ഞ്ഞു​ങ്ങ​ളു​ടേ​യും കാ​ര്യ​ത്തി​ൽ പ്ര​ത്യേ​കം ശ്ര​ദ്ധ വേ​ണം. കു​ഞ്ഞു​ങ്ങ​ളു​ടെ ആ​ദ്യ 1000 ദി​ന പ​രി​പാ​ടി​യു​ടെ പ്ര​വ​ർ​ത്ത​ന പു​രോ​ഗ​തി​യെ​പ്പ​റ്റി റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ വ​നി​ത ശി​ശു​വി​ക​സ​ന വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​ക്ക് മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി.