ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് കുറഞ്ഞു; വൈദ്യുതി ഉത്പാദനം പ്രതിസന്ധിയില്‍
Tue, 28 Feb 2023

തൊടുപുഴ: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞു. ഇപ്പോള്‍ 2354.74 അടി എന്ന നിലയിലാണ് ജലനിരപ്പ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 22 അടിയോളമാണ് ജലനിരപ്പ് കുറഞ്ഞത്. ഇത് സംഭരണ ശേഷിയുടെ 49.50 ശതമാനത്തോളം മാത്രമാണ്.
അതുകൊണ്ടുതന്നെ വൈദ്യുതി ഉത്പാദനം ഇപ്പോഴുള്ളതുപോലെ തുടര്‍ന്നാല്‍ രണ്ടു മാസത്തേക്കുള്ള വെള്ളം മാത്രമാണ് അണക്കെട്ടിലുള്ളത്. നിലവില്‍ 2354.74 അടി ഉള്ള ജലനിരപ്പ് 2199 അടിയോടടുത്താല്‍ മൂലമറ്റത്ത് വൈദ്യുതി ഉത്പാദനം പൂര്‍ണമായും നിര്‍ത്തേണ്ടി വരും. ഒരു യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ 670 ലിറ്ററോളം വെള്ളമാണ് മൂലമറ്റത്ത് വേണ്ടത്.
അതേസമയം, തുലാവര്‍ഷം കുറഞ്ഞതാണ് ജലനിരപ്പ് കുറയാന്‍ പ്രധാന കാരണമായി പറയുന്നത്.