ഇടുക്കി ചേരിയാറില്‍ കനത്ത മഴയില്‍ വീടിന്റെ ഭിത്തി തകര്‍ന്നു വീണ് അപകടം; ഒരാൾ മരിച്ചു

google news
death8

chungath new advt

ഇടുക്കി: ഇടുക്കി ചേരിയാറില്‍ കനത്ത മഴയില്‍ ഒരാള്‍ മരിച്ചു. വീടിന്റെ ഭിത്തി തകര്‍ന്നു വീണാണ് മരണം. ചേരിയാര്‍ സ്വദേശി റോയ് ആണ് മരിച്ചത്. റോയ് വീട്ടില്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. 

ഇടുക്കി ജില്ലയില്‍ ഇന്നലെ ശക്തമായ മഴയാണ് പെയ്തത്. കനത്ത മഴയെത്തുടര്‍ന്ന് ശാന്തന്‍പാറ പേത്തൊട്ടിയിലും ചതുരംഗപ്പാറയിലും ഉരുള്‍ പൊട്ടലുണ്ടായി. കനത്ത മഴയില്‍ ജില്ലയില്‍ വ്യാപക കൃഷിനാശമാണ് ഉണ്ടായിട്ടുള്ളത്. 

എറണാകുളം നെട്ടൂരിൽ കായലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ശാന്തന്‍പാറയ്ക്ക് സമീപം പേത്തൊട്ടിയില്‍ ഇന്നലെ രാത്രിയാണ് ഉരുള്‍ പൊട്ടലുണ്ടായത്. പാറക്കല്ലുകളും മരങ്ങളും ഒഴുകിയെത്തിയതിനെത്തുടര്‍ന്ന് ശാന്തന്‍പാറയില്‍ നിന്നും ദളത്തിലേക്ക് പോകുന്ന റോഡ് തകര്‍ന്നു. ഈ പ്രദേശത്തെ കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചു. 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു