പാലാ ബിഷപ്പിന്‍റെ പ്രസ്‍താവന ഗുണത്തേക്കാൾ ദോഷമെങ്കിൽ പിൻവലിക്കണം; മാര്‍ത്തോമ്മാ സഭാ അധ്യക്ഷന്‍

If the statement of the Bishop of Pala is worse than good, it should be withdrawn; President of the Mar Thoma Church
 

പത്തനംതിട്ട: നാർകോട്ടിക് ജിഹാദ് എന്ന ബിഷപ്പിന്‍റെ പ്രസ്‍താവന ഗുണത്തേക്കാൾ ദോഷമെങ്കിൽ പിൻവലിക്കണമെന്ന് മാര്‍ത്തോമ്മാ സഭാ അധ്യക്ഷന്‍ തിയഡോഷ്യസ് മാര്‍ത്തോമ്മാ. രാഷ്ട്രീയ മുതലെടുപ്പും വിഭാഗീയതയും വളര്‍ത്തുന്നത് ശരിയല്ല. കൂടുതല്‍ സംസാരിക്കും തോറും മുറിവുകള്‍ ഉണ്ടാകുകയാണ്. മതസൗഹാർദ്ദം ഉറപ്പിക്കണമെന്നും തിയഡോഷ്യസ് മാര്‍ത്തോമ്മാ പറഞ്ഞു. 

ലാഭേച്ഛയെ കരുതി മറ്റുള്ളവരുടെ ജീവൻ അപകടപ്പെടുത്തുന്ന പ്രവണതയുണ്ടെങ്കിൽ ദോഷകരം. പ്രസ്‌താവനകളുടെ പേരിലുള്ള വിവാദങ്ങൾ അവസാനിപ്പിക്കണം. ഉപയോ​ഗിച്ച് കൂടാത്ത വാക്കാണ് പാലാ ബിഷപ്പ് പറഞ്ഞത്. പറയുന്ന കാര്യങ്ങളിൽ‌ സഭ നേതൃത്വം ജാ​ഗ്രത കാട്ടണമെന്നും അദ്ദേഹം പറഞ്ഞു.