ആൾമാറാട്ടം;കൊച്ചിൻ ഷിപ്പ്‌യാർഡിൽ ജോലിചെയ്തിരുന്ന അഫ്ഗാൻ സ്വദേശി പിടിയിൽ

hgk

കൊച്ചി: കൊച്ചിൻ ഷിപ്‌യാർഡിൽ ആൾമാറാട്ടം നടത്തി കരാർ ജോലി ചെയ്തിരുന്ന അഫ്ഗാൻ സ്വദേശി പിടിയിൽ.അസം സ്വദേശിയായ അബ്ബാസ് ഖാൻ എന്നയാളുടെ പേരിലുള്ള ഐഡി കാർഡ് ആണ് ഇയാളുടെ പക്കൽ ഉണ്ടായിരുന്നത്. സ്വകാര്യ ഏജൻസിയുടെ തൊഴിലാളിയായിരുന്ന ഇയാൾ ജോലി ചെയ്ത് മടങ്ങിയതിനു ശേഷമാണ് വിവരം പുറത്തറിഞ്ഞത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കൊൽക്കത്തയിൽ വച്ച് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.