ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി; ശ്വാസകോശത്തിലെ അണുബാധ മാറി

oommen chnadi bangalore

ബെംഗളൂരു: ബര്‍ലിന്‍ ചാരിറ്റി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് ആശുപത്രി അധികൃതര്‍. ശ്വാസകോശത്തിലെ അണുബാധ പൂര്‍ണമായും മാറിയെന്നും ആദ്യറൗണ്ട് ഇമ്മ്യൂണോ തൊറാപ്പി പൂര്‍ത്തിയായെന്നും ആശുപത്രി ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

രണ്ടാം റൗണ്ട് ഇമ്മ്യൂണോ തൊറാപ്പി മാര്‍ച്ച് ആദ്യവാരം തുടങ്ങും. ഉമ്മന്‍ചാണ്ടി സ്വന്തമായി ദൈനംദിന പ്രവൃത്തികള്‍ ചെയ്യാന്‍ തുടങ്ങിയതായും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഉമ്മന്‍ചാണ്ടിയുടെ ഭാര്യയും മക്കളും അടക്കമുള്ള കുടുംബാംഗങ്ങള്‍ ബെംഗളുരുവില്‍ അദ്ദേഹത്തോടൊപ്പമുണ്ട്.