ഇന്ത്യൻ സിനിമയുടെ നടന വിസ്മയമായ മെഗാസ്റ്റാർ മമ്മൂട്ടി സിനിമാ രംഗത്ത് 50 വർഷം പൂർത്തിയാക്കിയ വേളയിൽ മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തോടനുബന്ധിച്ച് സ്നേഹോപഹാരവുമായി ബദരിയ മീഡിയാസ് .
50 തിൻ്റെ നിറവിൽ എത്തി നിൽക്കുന്ന മമ്മൂക്കക്ക് ബദരിയ മീഡിയ ഒരുക്കുന്ന ‘സൂര്യതേജസ്സിൻ്റെ ആഘോഷ നിറവിൽ’ എന്ന് പേരിട്ടിരിക്കുന്ന ഈ സോങ്ങ് മലയാളികൾക്കും മെഗാസ്റ്റാർ മമ്മൂക്കയുടെ ലോകമെമ്പാടുമുള്ള ആരാധകർക്കും വേണ്ടി ബദിരിയ മീഡിയ യൂട്യൂബ് ചാനലിൽ നാലാം തീയതി ശനിയാഴ്ച വൈകിട്ട് 6 മണിക്ക് റിലീസ് ചെയ്തു. ബഹു:സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, ആലപ്പുഴ എം പി ആരിഫ്, ഹൈബി ഈഡൻ,സി ആർ മഹേഷ് എം എൽ എ തുടങ്ങിയ ജനപ്രതിനിധികളുടെയും ചലച്ചിത്ര മേഖലയിലെ പ്രമുഖ താരങ്ങളുടെയും ഫേസ്ബുക്ക് പേജുകളിലൂടെ ഈ ഗാനം പങ്കുവച്ചിരുന്നു.
ഹുമൻ സിദ്ധിക്കും പി.എൻ ഷാനും എഴുതിയ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് പി.എൻ ഷാൻ ആണ്. മലയാളത്തിൻ്റെ വാനമ്പാടി കെ.എസ്.ചിത്രയുടെ ഇൻട്രഡക്ഷനോട് കൂടി തുടങ്ങുന്ന ഈ സ്നേഹോപഹാരത്തിൽ ശ്വേതാ മോഹൻ, അഫ്സൽ, രഞ്ജിനി ജോസ്, പി എൻ ഷാൻ തുടങ്ങി മമ്മൂക്കയുടെ ആരാധകരായ പാട്ടുകാരാണ് ഇതിൽ പങ്കെടുക്കുന്നത്. ‘സൂര്യതേജസ്സിൻ്റെ ആഘോഷ നിറവിൽ’ എന്ന സ്നേഹോപഹാരത്തിൻ്റെ ആശയ ആവിഷ്കരണം ഷിഹാബ് ബദരിയ നിർവഹിച്ചിരിക്കുന്നു.
ശിഹാബ് മാർക്കറ്റിംഗ് ഏജൻസി കരുനാഗപ്പള്ളി
+91 98958 45584
https://www.facebook.com/plugins/video.php?height=314&href=https%3A%2F%2Fwww.facebook.com%2Fanweshanamlive%2Fvideos%2F561383261839134%2F&show_text=false&width=560&t=0
Comments