കുഞ്ഞാലിക്കുട്ടിക്കെതിരെ തെളിവുകളുമായി കെ.ടി.ജലീല്‍ ഇഡി ഓഫീസിൽ

g

കൊച്ചി: മുസ്ലിംലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെ തെളിവുകളുമായി കെ.ടി.ജലീല്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തി.ഇന്ന് രാവിലെ 10.45 ഓടെയാണ് എംഎല്‍എ ബോര്‍ഡ് വെച്ച കാറില്‍ കൊച്ചിയിലെ ഇ.ഡി.ഓഫീസിലെത്തിയത്. മ​ല​പ്പു​റം എ​ആ​ർ ന​ഗ​ർ സ​ഹ​ക​ര​ണ​ബാ​ങ്കി​ൽ കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്ക് 300 കോ​ടി​യു​ടെ ക​ള്ള​പ്പ​ണ നി​ക്ഷേ​പ​മു​ണ്ടെ​ന്ന ആ​രോ​പ​ണ​ത്തി​ൽ തെ​ളി​വ് ന​ൽ​കാ​നാ​ണ് ജ​ലീ​ൽ എ​ത്തി​യ​തെന്നാണ് സൂചന.

എ ആര്‍ നഗര്‍ സഹകരണ ബാങ്കിനെ മറയാക്കി കള്ളപ്പണം വെളുപ്പിക്കലാണ് കുഞ്ഞാലിക്കുട്ടി നടത്തുന്നതെന്ന് കെ ടി ജലീല്‍ ആരോപിച്ചിരുന്നു. എ ആര്‍ നഗര്‍ സഹകരണ ബാങ്കില്‍ കുഞ്ഞാലിക്കുട്ടിക്ക് 300 കോടി കള്ളപ്പണം ഉണ്ട്. ബാങ്ക് സെക്രട്ടറി ഹരികുമാര്‍ കുഞ്ഞാലിക്കുട്ടിയുടെ സഹായിയാണെന്നും ജലീല്‍ മുന്‍പ് ആരോപണം ഉയര്‍ത്തിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ മൊഴിയെടുക്കാന്‍ ജലീലിനെ ഇ ഡി വിളിപ്പിക്കുകയായിരുന്നുവെന്നാണ് അറിയുന്നത്.