×

വർക്കലയിൽ ആത്മഹത്യക്ക് ശ്രമിച്ച യുവതിയുടെ മൊഴിയിൽ തമിഴ്നാട് സ്വദേശികളായ സുഹൃത്തിനും ,സംഘത്തിനുമെതിരെ പീഡനക്കേസ്

google news
Sh

റിസോര്‍ടില്‍ വെച്ച് ആണ്‍സുഹൃത്തും സുഹൃത്തുക്കളും ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ചെന്നു ആത്മഹത്യാശ്രമം നടത്തിയ പെണ്‍കുട്ടിയുടെ മൊഴി.പുതുവല്‍സരാഘോഷങ്ങള്‍ക്കായാണ് യുവതി ആണ്‍ സുഹൃത്തിനൊപ്പം വര്‍ക്കലയിലെത്തിയത്. ബുധനാഴ്ച പാപനാശം കുന്നില്‍ നിന്നു ചാടിയായിരുന്നു പെണ്‍കുട്ടിയുടെ ആത്മഹത്യാശ്രമം. പിടിയിലായ വസന്ത് ഉള്‍പ്പെടെ രണ്ടു പേരെ റിമാന്‍ഡ് ചെയ്തു.

 

റിസോര്‍ടില്‍ വെച്ച് ശീതളപാനീയത്തില്‍ ലഹരി കലര്‍ത്തി നല്‍കിയായിരുന്നു പീഡനം. ആണ്‍സുഹൃത്തും രണ്ടു പേരും ചേര്‍ന്നായിരുന്നു പീഡിപ്പിച്ചത്. ഇതിനുശേഷം മൂവരും ചേര്‍ന്നു പെണ്‍കുട്ടിയെ ഹെലിപാഡിലെത്തിച്ചു. അവിടെവെച്ചാണ് രക്ഷപ്പെടാനായി പെണ്‍കുട്ടി താഴേക്ക് ചാടിയത്. ആശുപത്രിയിലെത്തിച്ച പെണ്‍കുട്ടി ഇപ്പോള്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. പൊലീസിന്‍റെ പ്രാഥമികാന്വേഷണത്തില്‍ ആത്മഹത്യാശ്രമം എന്നായിരുന്നു നിഗമനം . എന്നാല്‍ ഇന്നു മൊഴി രേഖപ്പടുത്തിയപ്പോഴാണ് പെണ്‍കുട്ടി  ക്രൂരത പൊലീസിനോടു വിവരിച്ചത്. 

    

തിരുനെല്‍വേലി സ്വദേസികളായ വസന്ത് , കാന്തന്‍ എന്നിവരാണ് പിടിയിലായത്. ദിനേശനു വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. ഇയാള്‍ തമിഴ്നാട്ടിലേക്ക് കടന്നതായാണ് സൂചന. പിടിയിലായ പ്രതികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ട്. നിരവധി കേസുകളില്‍ ഇവര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിനു ലഭിച്ച വിവരം. 

 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു