അ​മേ​രി​ക്ക​യി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷ​ച്ച​ട​ങ്ങി​ലേ​ക്ക് കാ​ർ പാഞ്ഞു കയറി; നി​ര​വ​ധി​പ്പേ​ർ‌ കൊ​ല്ല​പ്പെ​ട്ടു

77

വി​സ്കോ​ൻ​സി​ൻ: അ​മേ​രി​ക്ക​യി​ലെ വി​സ്കോ​ൻ​സി​യി​ൽ ക്രി​സ്മ​സ് പ​രേ​ഡി​നി​ട​യി​ലേ​ക്ക് കാ​ർ പാ​ഞ്ഞു​ക​യ​റി നി​ര​വ​ധി​പ്പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ട്. കു​ട്ടി​ക​ള​ട​ക്കം ഇ​രു​പ​തി​ല​ധി​കം പേ​ർ​ക്ക് പ​രി​ക്കേ​റ്റു.സംഭവത്തിൽ ഒരാൾ അറസ്റ്റിലായി  . വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു.

അമേരിക്കന്‍ സമയം വൈകീട്ട് 5 മണിയോടെയാണ് ക്രിസ്മസ് പരേഡിനിടയിലേക്ക് ചുവന്ന കാർ ഇടിച്ച് കയറ്റിയത്. നിരവധി പേരെ ഇടിച്ചു തെറിപ്പിച്ച കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു.എത്ര പേർ മരിച്ചുവെന്ന കാര്യം പോലീസ് അറിയിച്ചിട്ടില്ല. സം​ഭ​വം ഭീ​ക​രാ​ക്ര​മ​ണ​മാ​ണോ​യെ​ന്നും പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. സ്ഥി​തി​ഗ​തി​ക​ൾ നി​രീ​ക്ഷി​ച്ചു വ​രു​ന്ന​താ​യി വൈ​റ്റ് ഹൗ​സ് അ​റി​യി​ച്ചു.