യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ സംഭവം: കെഎസ്ആർടിസി കണ്ടക്ടറെ പിരിച്ചുവിട്ടു

KSRTC

തിരുവനന്തപുരം: ടിക്കറ്റ് നൽകുന്നതിനിടെ യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ കണ്ടക്ടറെ കെഎസ്ആർടിസി പിരിച്ചുവിട്ടു. വൈക്കം ഡിപ്പോയിലെ കണ്ടക്ടറായിരുന്ന പി പി അനിലിനെതിരെയാണ് നടപടി.  വിജിലൻസ് എക്സിക്യുട്ടീവ് ഡയറക്ടർ നടത്തിയ അന്വേഷണത്തിലാണ് പിരിച്ചുവിടാൻ തീരുമാനിച്ചത്.

കണ്ടക്ടറുടെ ഭാഗത്തുനിന്ന് ഗുരുതര പിഴവുണ്ടായതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. 2020 നവംബറിൽ വൈക്കത്തു നിന്ന് പുറപ്പെട്ട ബസിൽവച്ചാണ് സംഭവമുണ്ടായത്. ടിക്കറ്റ് നൽകിയപ്പോഴും ബാക്കി തുക നൽകിയപ്പോഴും യാത്രക്കാരിയെ അനാവശ്യമായി സ്പർശിക്കുകയായിരുന്നു.

യാത്രക്കാരി വെള്ളൂർ പോലീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് കണ്ടക്ടറെ അറസ്റ്റുചെയ്തിരുന്നു. തുടർന്ന് അനിലിനെ റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. അന്നു സസ്പെൻഷനിലായ അനിലിനെതിരെ കെഎസ്ആർടിസി അന്വേഷണം നടത്തി നോട്ടിസ് നൽകിയിരുന്നു.