ഇപി ജയരാജന്റെ ഭാര്യ ചെയര്‍പേഴ്‌സണായ വൈദേകം റിസോര്‍ട്ടില്‍ ഇന്‍കം ടാക്‌സ് റെയ്ഡ്; ഇഡിയും അന്വേഷണത്തിന്
Thu, 2 Mar 2023

കണ്ണൂര്‍: കണ്ണൂര്‍ വൈദേകം റിസോര്‍ട്ടില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നു. ഇപി ജയരാജന്റെ ഭാര്യ ഇന്ദിരക്കും മകന്‍ ജയ്‌സനും ഓഹരിയുള്ള റിസോര്‍ട്ടാണ് വൈദേകം.
അതേസമയം, റിസോര്‍ട്ടിനെതിരെ ഇഡിയും അന്വേഷണം നടത്തുന്നുണ്ട്. റിസോര്‍ട്ടിന്റെ മറവില്‍ കള്ളപ്പണ ഇടപാട് നടന്നെന്ന പരാതിയിലാണ് ഇഡി കൊച്ചി യുണിറ്റ് പ്രാഥമിക അന്വേഷണം നടത്തുന്നത്. കണ്ണൂര്‍ സ്വദേശിയായ പ്രവാസി വഴി ആയുര്‍വേദ റിസോര്‍ട്ടില്‍ കള്ളപ്പണ നിക്ഷേപം ഉണ്ടെന്നാണ് പരാതിയില്‍ പറയുന്നത്. റിസോര്‍ട്ടില്‍ പണം നിക്ഷേപിച്ച 20 പേരുടെ വിശദാംശങ്ങളും പരാതിയില്‍ ചേര്‍ത്തിട്ടുണ്ട്. ഒന്നര കോടി രൂപ നിക്ഷേപിച്ചവര്‍ വരെ ഈ പട്ടികയിലുണ്ട്.