പാചക വാതക വില വര്‍ധിപ്പിച്ചു; ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയും വാണിജ്യ സിലിണ്ടറിന് 351 രൂപയും കൂടി

gas cylinder

കൊച്ചി: പാചക വാതക വിലയില്‍ വന്‍ വര്‍ദ്ധന. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂടി. ഇതോടെ പുതിയ ഗാര്‍ഹിക സിലിണ്ടറിന്റെ വില 1110 രൂപയായി. വാണിജ്യ സിലിണ്ടറിന് 351 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇനിമുതല്‍ വാണിജ്യ സിലിണ്ടറിന് 2124 രൂപ നല്‍കണം. നേരത്തെ ഇത് 1773 രൂപയായിരുന്നു.

അതേസമയം, പുതിയ വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് പാചക വാതക വില കൂട്ടുന്നത്. നേരത്തെ ജനുവരിയില്‍ വാണിജ്യ സിലിണ്ടറിന് യൂണിറ്റിന് 25 രൂപ കൂട്ടിയിരുന്നു.