കെ സുധാകരന്‍ മതനിരപേക്ഷത ജനാതിപത്യ സമൂഹത്തിൻറെ മുന്നേറ്റത്തിനു പാത തെളിയിക്കും: ഭാരതീയ ദളിത് കോൺഗ്രസ്

kk shaju

തിരുവനന്തപുരം: കെപിസിസിയുടെ പ്രസിഡൻറായി നിയമിതനായ കെ സുധാകരന് പിന്തുണയുമായി ഭാരതീയ ദളിത് കോൺഗ്രസ്. കെപിസിസിയുടെ പുതിയ പ്രസിഡൻറായി കെ സുധാകരൻ നിയമിതനായതിൽ ദളിത് കോൺഗ്രസിൻറെ സംസ്ഥാന കമ്മിറ്റിക്ക് അങ്ങേയറ്റം സന്തോഷവും ചാരിതാർത്ഥ്യവും ഉണ്ടെന്ന് സംസ്ഥാന പ്രസിഡന്റ് കെ കെ ഷാജു പറഞ്ഞു. 

കേരളത്തിലെ ദളിത് സമൂഹത്തെ ഹൃദയപക്ഷത്തോടൊപ്പം ചേര്‍ത്തുനിർത്താൻ അദ്ദേഹം പരിശ്രമിക്കുമെന്ന് ഉറപ്പുണ്ട്. വലിയ ജനാധിപത്യ ശക്തികളുടെ കൂട്ടായ്മയ്ക്കും മുന്നേറ്റത്തിനും അദ്ദേഹം തേർ തെളിയിക്കും.

മാത്രമല്ല മതേതര മുഖമുള്ള കെ സുധാകരന്‍ കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തിന് ഉയിര്‍ത്തെഴുന്നേല്‍പ്പിനും, പട്ടികജാതി പട്ടികവർഗ്ഗ സമൂഹമടക്കം പിന്നോക്ക മതനിരപേക്ഷത ജനാതിപത്യ സമൂഹത്തിൻറെ മുന്നേറ്റത്തിനു അദ്ദേഹം പാത വെട്ടി തെളിയിക്കും എന്നതില്‍ യാതൊരു സംശയവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. 

കെ സുധാകരന് ഭാരതീയ ദളിത് കോൺഗ്രസിൻറെ സർവ്വവിധ പിന്തുണയും അദ്ദേഹം അറിയിച്ചു.