കൊടകര കുഴൽപ്പണ കേസിൽ നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചുവെന്ന് സൂചന

money

തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന്.ധർമരാജൻ തൃശ്ശൂരിൽ നിന്ന് കൊണ്ടുവന്നത് പത്ത് കോടിയോളം രൂപയാണ്. ഇത് സംബന്ധിച്ച് അന്വേഷണ സംഘം കൂടുതൽ തെളിവ് ശേഖരിച്ചു കൊണ്ടിരിക്കുകയാണ്.

ധർമരാജൻ തൃശ്ശൂരിൽ നിന്ന് കൊണ്ടുവന്നത് 9.80  കോടിയാണ്. ഇതിൽ 6.30  കോടി തൃശൂർ ജില്ലയിൽ നൽകി. ബാക്കി മൂന്നര കോടിയുമായി  പോയപ്പോഴാണ് കവർച്ച നടന്നതെന്ന് വിവരം. 2  കോടി രൂപ തൃശൂർ മണ്ഡലത്തിന് വേണ്ടി നൽകിയെന്നും വിവരം. കവർച്ച ചെയ്യപ്പെട്ട പണം ബിജെപിക്ക് വേണ്ടി കൊണ്ടുവന്നതാണെന്ന് ധർമരാജൻ നേരത്തെ മൊഴി നൽകിയിരുന്നു.  

അതേ സമയം കുഴൽപ്പണ വിഷയത്തിൽ കെ.സുരേന്ദ്രന് അശ്രദ്ധ പറ്റിയതായി പാർട്ടി ദേശിയ നേതൃത്വത്തിന്റെ പ്രാഥമിക നിഗമനം. ലഭിച്ച പരാതികൾ പരിശോധിച്ച് ശേഷമാണ് വിലയിരുത്തൽ. കുഴൽപ്പണ ഇടപാടിലെ വീഴ്ചകൾ പാർട്ടി പ്രത്യേകം ചർച്ച ചെയ്യും.