ഇന്ത്യ - ഫ്രാൻസ് സംയുക്ത സൈനികാഭ്യാസം തിരുവനന്തപുരത്ത്

Indo France joint exercise at Pangode military station
 

തിരുവനന്തപുരം: ഇന്ത്യൻ ആർമിയും ഫ്രഞ്ച് ആർമിയും തമ്മിലുള്ള ആദ്യ സംയുക്ത സൈനികാഭ്യാസം - 'FRINJEX-23' മാർച്ച് 07, 08 തീയതികളിൽ തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിൽ വെച്ച് നടക്കും. ഇതാദ്യമായാണ് ഇരു രാജ്യങ്ങളും ഒരു കമ്പനി ഗ്രൂപ്പ് അടങ്ങുന്ന സംഘമായ ഫോർമാറ്റിൽ സൈനിക അഭ്യാസത്തിൽ ഏർപ്പെടുന്നത്.

 
ഫ്രഞ്ച് മറൈന്‍ റെജിമെന്റിന്റെ പ്രത്യേക ദൗത്യത്തിന്റെ ഭാഗമായാണ് ഫ്രഞ്ച് സംഘം എത്തിയത്. തന്ത്രപരമായ തലത്തില്‍ ഇരു ശക്തികളും തമ്മിലുള്ള പരസ്പര പ്രവര്‍ത്തന ക്ഷമത, ഏകോപനം, സഹകരണം എന്നിവ വര്‍ധിപ്പിക്കുകയാണ് സൈനികാഭ്യാസത്തിന്റെ ലക്ഷ്യം.

തിരുവനന്തപുരം ആസ്ഥാനമായുള്ള ഇന്ത്യന്‍ ആര്‍മി ട്രൂപ്പുകളും ഫ്രഞ്ച് ആറാം ലൈറ്റ് ആര്‍മര്‍ഡ് ബ്രിഗേഡും ചേര്‍ന്ന് എക്കാലത്തെയും വലിയ സംഘത്തെ അണി നിരത്തുന്ന സൈനികാഭ്യാസമാണിത്.

'പ്രതികൂല സാഹചര്യത്തില്‍ മാനുഷിക സഹായവും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളും' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് പരിപാടി.