വ്യവസായ മന്ത്രി പി.രാജീവിന് കോവിഡ്

rajeev

കൊച്ചി: വ്യവസായ മന്ത്രി പി.രാജീവിന് കോവിഡ്. വൈറസ് ബാധ സ്ഥിരീകരിച്ച മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിയമസഭ സമ്മേളനത്തിന് ഇടയിലാണ് മന്ത്രിക്ക് കോവിഡ്  സ്ഥിരീകരിച്ചത്.

പി.രാജീവിനെ കൂടാതെ അരുവിക്കര എംഎൽഎ ജി.സ്റ്റീഫനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോവിഡാനന്തര പ്രശ്നങ്ങളെ തുടർന്നാണ്  തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.