കെഎസ്ആർടിസിയിൽ നിന്നും വിരമിച്ചവർക്ക് ഇടക്കാല ആശ്വാസമായി 500 രൂപ

bus

തിരുവനന്തപുരം; കെഎസ്ആർടിസിയിൽ നിന്നും വിരമിച്ചവർക്ക് ഇടക്കാല ആശ്വാസമായി 500  രൂപ നൽകുമെന്ന് മന്ത്രി ആന്റണി രാജു. പെൻഷൻ വിതരണം ഓൺലൈൻ ആകുമെന്നും മന്ത്രി പറഞ്ഞു. പെൻഷൻ വിതരണം അടുത്തുള്ള ബാങ്കുകളിലേക്ക് മാറ്റാനുള്ള സംവിധാനവും ഉടൻ ഒരുങ്ങും.

കെഎസ്ആർടിസി പെൻഷൻ വിതരണം നടത്തുന്നത് സഹകരണ ബാങ്ക് വഴിയാണ്. സഹകരണ ബാങ്കുകൾക്ക്ഓൺലൈൻ  ബാങ്കിങ് സേവനങ്ങളോ എടിഎം കാർഡ് സൗകര്യമോ ഇല്ല. മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഓൺലൈൻ സംവിധാനം വ്യാപകമാക്കുമെന്നും മന്ത്രി പറഞ്ഞു.