കോവിഡ് പ്രോട്ടോക്കോൾ കാറ്റിൽ പറത്തി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഉദ്യോഗാർഥികളുടെ ഇന്റർവ്യൂ

trivandrum

തിരുവനന്തപുരം: ലോക്ക്ഡൗണിൽ എല്ലാ കോവിഡ് പ്രോട്ടോക്കോളും കാറ്റിൽ പറത്തി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഉദ്യോഗാർഥികളുടെ ഇന്റർവ്യൂ. തിരക്ക് നിയന്ത്രിക്കാൻ കഴിയാത്ത വിധം കൂടിയതോടെ മെഡിക്കൽ കോളേജിലേക്കും ആർസിസിയിലേക്കുമുള്ള ആംബുലൻസുകൾ വരെ ഗതാഗത കുരുക്കിൽപെട്ടു.

വിവാദമായതോടെ മെഡിക്കൽ കോളേജ് അധികൃതർ ഇന്റർവ്യൂ പാതിവഴിയിൽ ഉപേക്ഷിച്ചു. ഗ്രേഡ് 2 അറ്റന്റന്റ് തസ്തികയിലേക്ക് ആകെ ഒഴിവ് 30 എന്നാണ് റിപ്പോർട്ട്. പുതിയതായി 110 ഐസിയു കിടക്കകൾ തയ്യാറാക്കുന്ന സാഹചര്യത്തിലാണ് ക്‌ളീനിംഗ് ജീവനക്കാർക്ക് വേണ്ടിയുള്ള ഇന്റർവ്യൂ. തിരക്ക് നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യത്തിൽ പോലീസ് സ്ഥലത്തെത്തി. ഇതോടെ ഇന്റർവ്യൂ നിർത്തി.