കഴക്കൂട്ടത്ത് സിപിഎം നേതാവിന്റെ വീടിന് നേരെ ലഹരി മാഫിയയുടെ ഗുണ്ടാ ആക്രമണം

rr
തിരുവനന്തപുരം: കഴക്കൂട്ടത്ത് സിപിഎം നേതാവിന്റെ വീടിന് നേരെ ലഹരി മാഫിയയുടെ ഗുണ്ടാ ആക്രമണം. വാഹനവും തകർത്തു. സിപിഎം നെഹ്റു ജംഗ്ഷൻ ബ്രാഞ്ച് അംഗം ഷിജുവിന്‍റെ വീടിനു നേരെ ഇന്നലെ രാത്രി 11 മണിയോടെയാണ് മൂന്നംഗ സംഘം ആക്രമണം നടത്തിയത്.

ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തിന് പിന്നിൽ രാഷ്ട്രീയ പ്രേരിതമായിട്ടൊന്നും ഇല്ല എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തുമ്പ - കഴക്കൂട്ടം  പോലീസ് സംഭവ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നാണ് വിവരം.