സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നിക്ഷേപം; ജാഗ്രത പാലിക്കണമെന്ന് കേരള പോലീസ്

google news
police
 chungath new advt


തിരുവനന്തപുരം: ആവശ്യമായ രേഖകള്‍ ഇല്ലാതെയും പുതുക്കാതെയും പ്രവര്‍ത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കി കേരള പോലീസ്.

സാമ്ബത്തിക തട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്നതിനാല്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഇത്തരം സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തുന്നതിനെതിരെയാണ് പോലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഇങ്ങനെയുള്ള സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തുന്നത് സാമ്ബത്തികത്തട്ടിപ്പിനും ചതിക്കും കാരണമാകുമെന്നതിനാല്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന ക്രൈംബ്രാഞ്ച് എഡിജിപി അഭ്യര്‍ത്ഥിച്ചു. ഇത്തരം സ്ഥാപനങ്ങളുടെ വിശദവിവരങ്ങള്‍ കേരള പോലീസ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

  

   

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു