സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത

rain

കൊച്ചി: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത. ചൊവ്വാഴ്ചയോടെ സംസ്ഥാനത്ത് മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത ഉണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കാലാവർഷത്തോട്  അനുബന്ധിച്ച് ചൊവ്വാഴ്ച്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കിയിരുന്നു. ന്യൂനമർദ്ദം കൂടി വരുന്നതോടെ സംസ്ഥാനത്ത് മഴ കനക്കും.